Membership
Directions for Library Membership
ജാതിമത ഭേദമെന്യേ ഏതൊരാൾക്കും മെമ്പർഷിപ് എടുക്കാം.
അംഗത്വം ഉള്ളവർക്കു മാത്രമേ പുസ്തകം ലഭിക്കുകയുള്ളൂ.
മെമ്പർഷിപ്പിനു നിശ്ചിത ഫോറത്തിൽ അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം ലൈബ്രറി വെബ്സൈറ്റിൽ നിന്നു ഡൌൺലോഡ് ചെയ്യുകയോ ലൈബ്രറിയിൽ വന്നു വാങ്ങുകയോ ചെയ്യാം.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം ഏതെങ്കിലും ഗവ. അംഗീകൃത ID കാർഡിന്റെ ഒരു കോപ്പി നൽകേണ്ടതാണ്.
ആപ്ലിക്കേഷൻ ഫോം, ഐഡന്റിറ്റി കാർഡ് എന്നിവക്കായി 2 പാസ്പോർട് സൈസ് ഫോട്ടോകൾ അപ്ലിക്കേഷൻ നൽകാൻ വരുമ്പോൾ കൊണ്ടുവരേണ്ടതാണ്.
500 രൂപ കോഷൻ ഡിപ്പോസിറ്റ് അടക്കുന്നവർക്കു 2 പുസ്തകവും 1000 രൂപ കോഷൻ ഡിപ്പോസിറ്റ് അടക്കുന്നവർക്കു 5 പുസ്തകവും ഒരു സമയം കൈവശം വയ്ക്കാം.
15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അംഗത്വ ഫീസ് 50 രൂപയും കോഷൻ ഡിപ്പോസിറ്റ് 200 രൂപയും അടച്ചു സിൽവർ മെമ്പർഷിപ് എടുക്കാവുന്നതാണ്.
ഫാമിലി മെമ്പർഷിപ്പ് എടുത്ത വീട്ടിലുള്ള എല്ലാവർക്കും പുസ്തകങ്ങൾ എടുക്കാൻ സാധിക്കും (എല്ലാവർക്കും കൂടി പരമാവധി 6 പുസ്തകം).
ഇൻസ്റ്റിറ്റ്യൂഷൻ മെമ്പർഷിപ് സ്ഥാപനങ്ങൾ, മഠങ്ങൾ എന്നിവക്കു മാത്രമേ നൽകുകയുള്ളൂ. സ്ഥാപനത്തിലുള്ള ആർക്കും സ്ഥാപന മേധാവിയുടെ അനുമതിപത്രവുമായി വന്നാൽ പുസ്തകം നൽകുന്നതാണ്.
അംഗത്വം യാതൊരു കാരണവശാലും കൈമാറുവാൻ പാടുള്ളതല്ല.
കോഷൻ ഡിപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന് മൂന്നു ദിവസം മുമ്പ് രേഖാമൂലം അപേക്ഷിക്കേണ്ടതാണ്.