Library Rules and Regulations
നിയമാവലി
അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ പൗരോഹിത്യ സുവർണ്ണജൂബിലി സ്മാരകമായി സ്ഥാപിച്ചിട്ടുള്ള ഈ ലൈബ്രറിയുടെ പേര് 'ബിഷപ്പ് വയലിൽ ലൈബ്രറി' എന്നായിരിക്കും.
രൂപതാദ്ധ്യക്ഷൻ ഈ ലൈബ്രറിയുടെ പരമാധികാരിയാണ്. അദ്ദേഹം നിയമിക്കുന്ന ഡയറക്ടറും ലൈബ്രേറിയനുമായിരിക്കും ലൈബ്രറിയുടെ ചുമതല വഹിക്കുന്നത്.
പ്രവർത്തിസമയം
തിങ്കൾ മുതൽ ശനി വരെ - 09.00 am മുതൽ 05.00 pm വരെ
ഞായർ അവധി
മറ്റു അവധി ദിനങ്ങൾ - റിപ്പബ്ലിക് ഡേ, പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, മെയ്ദിനം, ദുക്റാന, സ്വാതന്ത്ര്യദിനം, ഓണം(3 ദിനങ്ങൾ), ജൂബിലി തിരുനാൾ, ക്രിസ്മസ്.
ലൈബ്രറിക്കുള്ളിൽ...
പൂർണ്ണ നിശബ്ദത പാലിക്കുക. മറ്റുള്ളവർക്ക്ശല്യമാകുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കുക.
വായിക്കാനെടുക്കുന്ന മാസികകൾ യഥാസ്ഥാനത്തു തിരികെവയ്ക്കാൻ ശ്രദ്ധിക്കുക. പുസ്തകങ്ങൾ ഉപയോഗശേഷം ടേബിളിൽ തന്നെ വയ്ക്കുക; ആ വിവരം ലൈബ്രേറിയനെ അറിയിക്കുക.
നിങ്ങളുടെ വസ്തുവകകൾ ലൈബ്രറിക്കുള്ളിൽ പ്രവേശിപ്പിക്കുവാൻ പാടില്ല. കയ്യിലുള്ള ബാഗ്, കുട മുതലായവ ലൈബ്രേറിയനെ സൂക്ഷത്തിനേൽപ്പിക്കുക. പേന, പേപ്പർ, ലാപ്ടോപ്പ്, വാട്ടർബോട്ടിൽ എന്നിവ ഉപയോഗിക്കാം.
സ്വന്തം പഠനപുസ്തകം ലൈബ്രറിയിൽ ഉപയോഗിക്കണമെങ്കിൽ ലൈബ്രേറിയന്റെ അനുവാദത്തോടെ രെജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം മാത്രം ഉപയോഗിക്കുക. തിരിച്ചു പോകുമ്പോൾ ലൈബ്രേറിയനെ കാണിച്ചു ബോധ്യപ്പെടുത്തുക.
ലൈബ്രറിയിലെ പുസ്തകങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതു (പേപ്പർ കീറുക, മടക്കുക, പേന പെൻസിൽ മുതലായവ ഉപയോഗിച്ച് അടയാളപ്പെടുത്തുക, തുടങ്ങിയവ) ശിക്ഷാർഹമാണ്.
ലൈബ്രേറിയൻ സന്ദർഭാനുസരണം നൽകുന്ന നിർദ്ദേശ്ശങ്ങൾ പാലിക്കാൻ ലൈബ്രറിയിൽ പ്രവേശിക്കുന്നവർ ബാദ്ധ്യസ്ഥരാണ്.